വർഷങ്ങൾക്കു ശേഷം 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' കണ്ടതിനു ശേഷമാണ് അവൾക്കു മനസ്സിലായത് താൻ അലോഗ്യവും അൽപരസവും വിചാരിച്ചതൊന്നും അസ്ഥാനത്തായിരുന്നില്ല മറിച്ചു കാരണവന്മാരായിരുന്നു തീരെ കാരുണ്യമില്ലാതെ പെരുമാറിയിരുന്നത്! പക്ഷെ ഇന്നും അവർക്കു ഒരു തുള്ളി പോലും കുറ്റബോധം തോന്നാൻ വഴിയില്ല . അവർ നല്ലതു മാത്രമുദ്ദേശിച്ചു ചെയ്തതല്ലേ- അവരുടെ ഉദ്ദേശശുദ്ധിയെ തെറ്റിധരിക്കേ? കഷ്ടം! കുട്ട്യോൾക്കൊരു പക്വതയുമില്ല തൊട്ടാവാടിത്തരവും അമ്മുണ്ണിത്തരവും മാത്രം- ഞങ്ങളൊക്കെ ഇങ്ങനെ തന്നെയല്ലേ വളർന്നത് - എന്നിട്ടു ഞങ്ങൾക്കെന്തെങ്കിലും കേടു പറ്റിയോ? കേടു അവർക്കല്ല ബാക്കി ഉള്ളവർക്കാണ് എന്ന് ആര് പറയും?
ഇന്നും അവരുടെ ഭാവം- അവരെല്ലാം നല്ലതു മാത്രം വിചാരിച്ചു ഓരോന്ന് പറഞ്ഞു- ചെയ്തു- പക്ഷെ അവരുടെ ശുദ്ധഗതി ആരും മനസിലാക്കാതെ പോയി. -ആ സാരല്യ- ഞങ്ങൾക്കാണല്ലോ വിവേക ബുദ്ധിയും, വിശാലമനസ്കതയും- - ഞങ്ങൾ അതൊക്കെ കാശമിക്കുന്നു- കുട്ട്യോൾക്ക് ബുദ്ധി ഇല്യാച്ചിട്ടു!!
No comments:
Post a Comment